മുരുകദോസ്–മഹേഷ് ബാബു ചിത്രം; സ്പൈഡർ ടീസർ

തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുരുകദോസ്–മഹേഷ് ബാബു ചിത്രം സ്പൈഡറിന്റെ ആദ്യ ടീസർ പുറത്ത്. സ്പൈ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം സാങ്കേതികമായും ഏറെ മുന്നിൽ നിൽക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള പ്രോജക്ട് ആണ്. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിതത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

സ്പൈ ആയാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.‌ ഭരത്, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫർ. ഹാരിസ് ജയരാജ് സംഗീതം.

സെപ്റ്റംബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.2006ൽ പുറത്തിറങ്ങിയ സ്റ്റാലിൻ എന്ന ചിത്രത്തിന് ശേഷം മുരുകദോസ് തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സ്പൈഡർ.