മെർസൽ നാളെ എത്തും; സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

വിജയ് ആരാധകർക്ക് സന്തോഷവാർത്ത. മെർസൽ റിലീസ് ഉറപ്പിച്ചു. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. യുഎ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. 170.08 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി 87 മിനിറ്റ്. രണ്ടാം പകുതി 83 മിനിറ്റ്.

നേരത്തെ ചിത്രത്തിനെതിരെ മൃഗസംരക്ഷണ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാടാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. ദീപാവലി റിലീസ് ആയി ഒക്ടോബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

സിംഗിൾ സ്ക്രീൻ തിയറ്ററുകളും മൾട്ടിപ്ലക്സും മേർസലിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 3292 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.