മേർസൽ റിലീസ് അനശ്ചിതത്വത്തിൽ

തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മേർസലിന്റെ റിലീസ് അനശ്ചിതത്വത്തിൽ. ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാടാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദീപാവലി റിലീസ് ആയി ഒക്ടോബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

ജിഎസ്ടിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ തിയറ്റർ സമരവും നടക്കുകയാണ്. ഒക്ടോബർ അഞ്ചുമുതൽ തിയറ്ററുകൾ അടച്ചിട്ടുള്ള പ്രതിഷേധം തുടരുകയാണ്. എന്നാൽ സിംഗിൾ സ്ക്രീൻ തിയറ്ററുകളും മൾട്ടിപ്ലക്സും മേർസലിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 3292 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 

അതേസമയം ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകി രണ്ട് രംഗങ്ങൾ വെട്ടിക്കളഞ്ഞ് പ്രശ്നം പരിഹരിച്ചതായും റിപ്പോർട്ട് ഉണ്ട്.