Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർസൽ കലക്ഷൻ റിപ്പോർട്ട് പുറത്ത്

meral-collection

ഇളയദളപതിയുടെ ദീപാവലി ചിത്രം മെർസൽ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പുലർച്ചെ മുതൽ ഫാൻ ഷോയും പാലഭിഷേകവുമായി ആരാധകർ തിയറ്ററുകളിൽ ‘മെർസൽ ദീപാവലി’ ആഘോഷിക്കുകയായിരുന്നു.

ഇന്ത്യ ഒട്ടാകെ 2500ഓളം സ്ക്രീനുകളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം 31.3 കോടിയാണ് ചിത്രം ആദ്യദിനം വാരിക്കൂട്ടിയിരിക്കുന്നത്.

ചെന്നൈ സിറ്റിയിൽ നിന്നു മാത്രം ആദ്യദിനം ചിത്രത്തിന് ലഭിച്ചത് 1.52 കോടിയാണ്. ഇതും റെക്കോർഡ് ആണ്. 1.21 കോടിയായിരുന്നു വിവേകം കലക്ട് ചെയ്തത്. കബാലി 1.12 കോടി.

തമിഴ്നാട്ടിൽ നിന്ന് ആകെ 18–19 കോടിയാണ് സിനിമയുടെ കലക്ഷനെന്നും റിപ്പോർട്ട്ഉണ്ട്.

ഓവർസീസ് മാർക്കറ്റിലും ചിത്രം മികച്ച പ്രതികരണം നേടി. അമേരിക്കയിലെ 129 സ്ക്രീനുകളിൽ നിന്നും ചിത്രത്തിന് ലഭിച്ചത് 2.25 കോടി.

120 കോടി മുതൽമുടക്കില്‍ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്ലീയാണ്. വിജയ് മൂന്നുവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന മെർസലിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിലെത്തുന്നത്. 

കേരളത്തിലെ കണക്ക് പുറത്തുവിട്ടിട്ടില്ല. കേരളത്തിലുടനീളം 174 ഫാൻ ഷോ ആണ് സംഘടിപ്പിച്ചത്.