ദുൽക്കറിന്റെ തമിഴ് പ്രോജക്ട്; പൂജാചിത്രങ്ങൾ

ദുല്‍ക്കർ സൽമാൻ നായകനായി എത്തുന്ന തമിഴ് സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. ചെന്നൈ ബസന്ത്നഗർ വേളാങ്കണ്ണിമാതാ ചർച്ചിൽവെച്ചാണ് പൂജ നടന്നത്.

ദുൽക്കർ സൽമാൻ, നായിക റിതു വർമ, സംവിധായകൻ ദേസിങ് പെരിയസാമി, നിര്‍മാതാവ് എസ്.പി.എസ്. ഫ്രാൻസിസ് കണ്ണൂക്കാടൻ, ഛായാഗ്രാഹകൻ ഭാസ്കർ, ആന്റോ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

വിജയ് മിൽട്ടന്റെ അസോഷ്യേറ്റ് ആയിരുന്ന ദേസിങിന്റെ ആദ്യ സ്വതന്ത്രസംവിധാനസംരംഭമാണ് ഈ ചിത്രം. ചിത്രത്തിന്റെ പേര് കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്നാണ്.

സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹം തന്നെ. ഡി ഇമ്മൻ ആണ് സംഗീതം.  വായ് മൂടി പേസുവോം, ഓകെ കണ്‍മണി, സോളോ എന്നിവയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന നാലാമത്തെ തമിഴ് ചിത്രമാണിത്. ഡൽഹി ഗോ, ബോംബെ ചെന്നൈ എന്നിവടങ്ങളാണ് ലൊക്കേഷൻ.