കാർത്തിയുടെ കടൈക്കുട്ടി സിങ്കം; ട്രെയിലർ

കൊമ്പനുശേഷം കാർത്തി ഗ്രാമീണ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്​ഷൻ ചിത്രമാണ് 'കടൈക്കുട്ടി സിങ്കം'. പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

2ഡി  എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്നത് സൂര്യയാണ്. സായിഷ, പ്രിയാ ഭവാനി, അർഥന എന്നിങ്ങനെ മൂന്ന്‌ നായികമാരാണ് ചിത്രത്തിലുള്ളത്. സത്യരാജ്, കാർത്തിയുടെ അച്ഛനായി എത്തുന്നു.