കേരളത്തിന് 5 ലക്ഷം നൽകി സ്റ്റണ്ട് സിൽവ

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് വേണ്ടി വലിയ സഹായമാണ് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരും സിനിമാ ലോകവും ഇതില്‍ മുൻനിരയിലുണ്ട്. 

തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയും കേരളത്തിനായി എത്തി. 5 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റണ്ട് സില്‍വ നല്‍കുന്നത്. 

നേരത്തെ നടൻ ലോറൻസ് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആരാധകരോടും സുഹൃത്തുക്കളോടും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.