വിജയ് ദേവരക്കൊണ്ടയുടെ ‘നോട്ട’; ടീസര്‍

തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ നോട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലർ ആറാം തീയതി റിലീസാകും. 

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. മെഹ്റിൻ പിർസാദയാണ് നായിക. സത്യരാജ്, നാസർ, എം.എസ് ഭാസ്ക്കർ എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു. സാം സി.എസ് സംഗീതം.

തെന്നിന്ത്യ മുഴുവൻ തരംഗമായ അർജുന്‍ റെഡ്ഡിയാണ് വിജയ് ദേവരക്കൊണ്ടയെ താരമാക്കിയത്. 2011 ൽ സിനിമയില്‍ അരങ്ങേറിയ വിജയ് ചുരുങ്ങിയ കാലത്തിനിടയിൽ വലിയ ആരാധകരുള്ള നടനായി വളർന്നു. വിജയ് നായകനായ ഗീതാഗോവിന്ദം വൻ വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്