രജനി–കാർത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’; മോഷൻ പോസ്റ്റർ

സിനിമാപ്രേക്ഷകരെ ആവേശംകൊള്ളിക്കാൻ സ്റ്റൈൽ മന്നൻ വീണ്ടുമെത്തുന്നു. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘പേട്ട’ എന്നാണ്.

വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റേതായി ഇറങ്ങിയ മോഷൻ പോസ്റ്ററിൽ രജനിയുടെ ഗെറ്റപ്പ് അണിയറപ്രവർത്തകർ വെളിപ്പെടുത്തി.

ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 

അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്​​ഷൻ. കലാനിധി മാരൻ ആണ് നിർമാണം. 

വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി, മെർക്കുറി എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ.