മരുന്ന് വാങ്ങാൻ പണം ഇല്ലെന്നു പറഞ്ഞ വൃദ്ധയ്ക്ക് വിജയ് സേതുപതി കൊടുത്തത് ! വിഡിയോ

SHARE

ആലപ്പുഴ ജില്ലയിൽ ഇപ്പോൾ ജനസമുദ്രമാണ്. സെൽഫി പ്രളയമാണ്. വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സ്നേഹചുംബനം മേടിക്കുവാനും സെൽഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധാകരെ അതിരറ്റ് സ്നേഹിക്കാൻ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് മറ്റൊരു പ്രവർത്തിയോടെ വിജയ് സേതുപതി തെളിയിച്ചു. 

sethupathy-fan-ammoomma

കഴിഞ്ഞ ദിവസം ലൊക്കേഷനിൽ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാൻ എത്തിയിരുന്നു. ആരാധകർക്കിടയിൽ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാൻ അവർ വെമ്പുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് ചേർത്തുവെച്ച സേതുപതി ആ സങ്കടം കേട്ടു.

"മരുന്ന് വാങ്ങാൻ പൈസ ഇല്ല മോനേ" എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ഉടൻ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം താരൻ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യിൽ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സിൽ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവൻ ആ വൃദ്ധയ്ക്ക് നൽകി. വലിയ കയ്യടികളോടെയാണ് ആരാധകർ മക്കൾ സെൽവന്റെ ഇൗ പ്രവർത്തിയെ വരവേറ്റത്. 

ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA