‘സർക്കാർ’ സഹതാരങ്ങൾക്ക് മുരുഗദോസിന്റെ മുന്നറിയിപ്പ്

വിജയ് ചിത്രം സർക്കാരിലെ സഹതാരങ്ങൾക്കും മറ്റ് അണിയറപ്രവർത്തകർക്കും മുന്നറിയിപ്പുമായി സംവിധായകൻ എ.ആർ. മുരുഗദോസ്. ചിത്രത്തിലെ ജൂനിയർ ആർടിസ്റ്റുകൾ സിനിമയുമായി ബന്ധപ്പെട്ട് ചാനലുകളിൽ അഭിമുഖം നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

സിനിമ നിർമിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാട് ആണെന്നും അതിനിടെ ചില ജൂനിയർ താരങ്ങൾ അഭിമുഖം നൽകുന്നത് ശരിയായ രീതിയല്ലെന്നും മുരുഗദോസ് പറയുന്നു. ഭാവിയിൽ തങ്ങളുടെ അറിവില്ലാതെ ഇത്തരം അഭിമുഖങ്ങൾ നൽകുകയാണെങ്കിൽ അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുരുഗദോസ് പറഞ്ഞു.

കത്തി എന്ന ചിത്രത്തിന് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. കീർത്തി സുരേഷ് ആണ് നായിക. വരലക്ഷ്മി, പ്രേം കുമാർ, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ചിത്രം നവംബർ ആറിന് റിലീസ് ചെയ്യും.