Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിഷ് മാസ് ആക്​ഷനുമായി വിജയ്; സർക്കാർ ടീസർ

sarkar-teaser

കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്ന സർക്കാർ സിനിമയുടെ ടീസർ എത്തി. തീപ്പൊരി ആക്​ഷനും തകർപ്പൻ ഡയലോഗുമായി മാസ് എന്റർടെയ്നർ തന്നെയാകും ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തം.

Sarkar Teaser Vijay

വിജയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ ആകർഷണം. ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയിൽ വിജയുടെ രാഷ്ട്രീയനിലപാടുകളും ഉൾക്കൊള്ളിക്കുമെന്ന് തീർച്ച.

സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതെന്ന് മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നു തന്നെയാണെന്നും മുരുകദോസ് വ്യക്തമാക്കി. കോര്‍പറേറ്റ് മോൺസ്റ്റര്‍ എന്നാണ് വിജയുടെ കഥാപാത്രത്തെ ടീസറിൽ പരിചയപ്പെടുത്തുന്നത്.

കീർത്തി സുരേഷ് ആണ് നായിക. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടന്‍ രാധാ രവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാസ്യകഥാപാത്രമായി യോഗി ബാബുവും ചിത്രത്തില്‍ എത്തുന്നു. പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രം റിലീസിനെത്തും