സത്യരാജ് നായകനാവുന്ന ‘തീർപ്പുകൾ വിർക്കപെടും’

സാമൂഹ്യ വിമോചകനായി സത്യരാജ് അഭിനയിക്കുന്ന ചിത്രമാണ് "തീർപ്പുകൾ വിർക്കപെടും" സത്യരാജിന്റെ കരിയറിലെ തന്നെ മികച്ച പ്രോജക്ട് എന്നു വിശേഷിപ്പിക്കാവുന്ന തീർപ്പുകൾ വിർക്കപെടും ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും.  മുൻപ്  ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം വ്യവസ്ഥകൾ തകർക്കാനും ലംഘിക്കാനും ഇന്ത്യൻ പെൺകുട്ടികൾക്ക് വേണ്ടി പോരാടാനുമായി ഉള്ള ഒരു ചിത്രം ആണിത്. 

‘സത്യരാജ് നായകനായി ചെയ്യുന്ന ഒരു സിനിമയിൽ അദ്ദേഹത്തോടൊപ്പം വർക്ക്‌ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂ. എല്ലാവരിലേക്കും പോസിറ്റിവിറ്റി പകരുന്ന തരത്തിലുള്ള അതിശയകരമായ ശക്തി അദ്ദേഹത്തിനുണ്ട്. ഈ സ്ക്രിപ്റ്റിനു അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യം ആണ്. സംവിധായകൻ ധീരൻ എന്നോട് കഥ വിവരിക്കുമ്പോൾ ഞങ്ങൾ തീരുമാനിച്ചതാണ് ഈ റോൾ സത്യരാജ് സാർ തന്നെ ചെയ്യണമെന്ന്. നിർമാതാവ് എന്ന നിലയിൽ ഈ സിനിമ തമിഴിൽ ചെയ്യാൻ ഞാൻ തീരുമാനിച്ചു. കാരണം ഇതിനു തമിഴ് നാട്ടിൽ വളരെ അധികം പ്രാധാന്യം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിർമാതാവ് സജീവ് മീരാസാഹിബ് പറയുന്നു. 

തമിഴ് നാട് സാമൂഹ്യ നീതിയുടെ വിള നിലമാണ്. ഡിസംബർ മധ്യത്തോടുകൂടി ചിത്രീകരണം തുടങ്ങുമെന്ന് ഹണി ബീ ക്രീയേഷൻസ് നിർമാതാവ് സജീവ് പറഞ്ഞു. 

എന്നെ വിശ്വസിക്കുകയും ഈ പ്രോജക്ട് എന്നെ ഏല്പിക്കുകയും ചെയ്ത നിർമാതാവ് സജീവ് സാറിനോടാണ് എനിക്ക് നന്ദി പറയാനുള്ളത് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ധീരൻ പറഞ്ഞു. 

ജന സമ്മതനായ ഒരു നായകനോടൊപ്പം തന്നെ ധൈര്യശാലിയായ നിർമാതാവിനെയും ഈ സ്ക്രിപ്റ്റിന് ആവശ്യമാണ്. നിർമാതാവ് എന്ന നിലയിൽ സജീവ് സാറും നായകൻ എന്ന നിലയിൽ സത്യരാജ് സാറും ഈ സിനിമയ്ക്ക് ജീവൻ നൽകുന്നു. സാമൂഹ്യ നീതിയുടെ പോരാളിയാണ് ഈ സിനിമയിലെ കഥാപാത്രം. സത്യരാജ് എന്ന വ്യക്തി വിട്ടുവീഴ്ച ഇല്ലാത്ത മനോഭാവത്തിനുടമയാണ്. അദ്ദേഹത്തിന്റെ ലാളിത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഇന്നത്തെ തലമുറയുമായി സ്വയം ബന്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ  ശ്രമങ്ങൾ അഭിനന്ദനീയമാണ്. ഞങ്ങളുടെ സിനിമയുടെ പേര് പ്രഖ്യാപിക്കാൻ ജനകീയ പേരുകൾ ആവശ്യപെട്ടപ്പോൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യം അറിയിച്ച തിരുമുരുഗൻ ഗാന്ധിയിൽ നിശ്ചയിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ആഞ്ജിയുടെ 'ഗരുഡ വേഗ '(തെലുങ്ക് )യിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നു. യാമിരുക്ക ബയമേ, കാറ്റെരി  എന്നീ സിനിമകളുടെ സംഗീത സംവിധായകൻ പ്രസാദ് എസ്. എൻ ആണ് ഇതിൻ്റെയും  സംഗീത സംവിധായകൻ. സഹ എഡിറ്ററായ ശരത് റൂബൻ എഡിറ്റർ ആയി തുടക്കം കുറിക്കുന്നു. കുട്ടി പുലി, ജയിൽ എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടർ സുരേഷ് കല്ലേരി തന്നെ ആണ് ഇതിലും  ആർട്ട് കൈകാര്യം ചെയ്യുന്നത്.’ 

‘നിഹിത വിൻസെന്റ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മറ്റ് അഭിനേതാക്കളെ പിന്നീട് അറിയിക്കുന്നതാണ്’. 

ധീരൻ കൂട്ടി ചേർത്തു തീർപ്പുകൾ വിരകപാടും  ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപെടുത്തിയ സിനിമയാണ്. ഒരു സാമൂഹ്യ സന്ദേശത്തോടൊപ്പം ഗുണ നിലവാരവും ഉറപ്പു നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ആവേശകരമായ ആക്​ഷൻ ത്രില്ലറിലൂടെ സ്പഷ്ടമാകുന്നു. പ്രേക്ഷകരെ നിലനിർത്താൻ ഈ സിനിമയ്ക്ക് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.