ചരിത്ര ‘യാത്ര’; മമ്മൂട്ടിയുടെ അഭിനയമികവ്; പുതിയ ടീസർ

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും 'യാത്ര'യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 

20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'യാത്ര'യ്ക്കുണ്ട്. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്‌.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ ദൃശ്യവത്കരിക്കുക. 

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥ സിനിമയിലൂടെ പുനരവതരിപ്പിക്കുന്നു. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

1992ല്‍ കെ വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കീരണത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്. 1998ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.