തമിഴ് നടന്‍ ചീനു മോഹൻ അന്തരിച്ചു

നാടക കലാകാരനും തമിഴ് നടനുമായ ചീനു മോഹൻ (62)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മമ്മൂട്ടി–രജനികാന്ത് ചിത്രം ദളപതി, കാർത്തിക് സുബ്ബരാജിന്റെ ഇരൈവി, കൊലമാവ് കോകില എന്നിവയാണ് പ്രധാനസിനിമകൾ.

നാടകത്തിലൂടെ അഭിനയം ആരംഭിച്ച മോഹൻ 1989 ൽ വർഷം പതിനാറ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. തുടർന്ന് അഞ്ജലി, ദളപതി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. എന്നാൽ പിന്നീടങ്ങോട്ട് തമിഴ് സിനിമ മോഹനെ തഴഞ്ഞു.

2016ൽ ഇരൈവി എന്ന ചിത്രത്തിലൂടെ ചീനു മോഹൻ ശക്തമായ തിരിച്ചുവരവ് നടത്തി. ആണ്ടവൻ കട്ടളൈ, സ്കെച്ച്, കൊലമാവ് കോകില, ചെക്ക ചിവന്ത വാനം, വട ചൈന്നൈ എന്നിങ്ങനെ തുടരെ സിനിമകൾ അദ്ദേഹത്തിനുണ്ടായിരുന്നു.