നിവിൻ അതിശയിപ്പിക്കുന്ന നടൻ: അശോക്

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശോക് സെൽവൻ അതിഥിതാരമായി എത്തുന്നു. ഗൗതമിന്റെ അടുത്തസുഹൃത്താണ് അശോക്. അതിഥിവേഷമാണെങ്കിൽ കൂടി സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രമാണ് അശോകിന്റേത്.

നിവിൻ അതിശയിപ്പിക്കുന്ന നടനാണെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെയും ഇത് കാണാനാകുമെന്നും അശോക് പറയുന്നു. നിവിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും അശോക് കൂട്ടിച്ചേർത്തു. മങ്കാത്ത, തെഗിഡി, വേതാളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അശോക്.

നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു.