തെറിയിൽ വിജയിയുടെ മകളും

വിജയ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തകൂടി. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ താരത്തിന്റെ മകളായ ദിവ്യ അഭിനയിക്കുന്നു. ചിത്രത്തിൽ വിജയിയുടെ മകളായി തന്നെയാണ് ദിവ്യ എത്തുന്നത്. നടി മീനയുടെ മകളും ഈ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നു.

ദിവ്യയുടെ അധ്യാപികയുടെ വേഷത്തിലാകും ആമി ജാക്സൺ എത്തുക. ലഡാക്കിൽവച്ചായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം. ദിവ്യയും വിജയിക്കൊപ്പം ലഡാക്കിൽ എത്തിയിരുന്നു. നേരത്തെ വേട്ടക്കാരൻ എന്ന ചിത്രത്തിൽ വിജയിയുടെ മകൻ സഞ്ജയ് അതിഥിവേഷത്തിൽ എത്തിയിരുന്നു.

രാജറാണി എന്ന ചിത്രത്തിന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് വിജയ് എത്തുന്നത്. സമാന്തയാണ് മറ്റൊരു നായിക.