മിഠായിക്ക് വേണ്ടി നടി ഗർഭിണിയായി!

നടിമാരെ സംബന്ധിച്ച് ഗോസിപ്പുകള്‍ ഉണ്ടാകുക സ്വാഭാവികം. പ്രണയത്തിലാണെന്നും വിവാഹിതയാകുന്നുവെന്നും വിവാഹിതരായ നടിമാർ ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്തകള്‍ വരാറുണ്ട്. അതിനോടൊക്കെ ചില നടിമാർശക്തമായി പ്രതികരിയ്ക്കും, മറ്റു ചിലർ കണ്ടില്ലെന്ന് നടിക്കും. എന്നാല്‍ ഇവിടെ ഒരു നടി താൻ ഗർഭിണിയാണെന്ന് പറയുകയുണ്ടായി. അവിവാഹിതയായ തെന്നിന്ത്യൻ സുന്ദരി റെജിന കസാന്ദ്രയാണ് താന്‍ ഗര്‍ഭിണിയാണെന്ന് ഒരു സാഹചര്യത്തിൽ പറയേണ്ടി വന്നത്.

ആ സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ–

കഴിഞ്ഞ വര്‍ഷം ബംഗലൂരുവിൽ വച്ചായിരുന്നു സംഭവം. രാത്രി 12 മണി കഴിഞ്ഞിരുന്നു. റെജിന ചിത്രീകരണം കഴിഞ്ഞ് തിരിച്ചു വരുന്ന വഴി. കടകളെല്ലാം അടച്ചു കഴിഞ്ഞു. നടിക്ക് ആണെങ്കിൽ മിഷ്ടി ദോയ് (മധുര പലഹാരം) കഴിക്കാൻ അതിയായ ആഗ്രഹം.

അങ്ങനെ നോക്കുമ്പോള്‍ ആണ് ഒരു കട കാണുന്നത്. കട തിരക്കിട്ട് പൂട്ടി വീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു കടക്കാരൻ. ആവശ്യം പറഞ്ഞപ്പോള്‍ കടക്കാരന്‍ എടുത്തു തരാന്‍ കൂട്ടാക്കിയില്ല. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചു കൊടുത്താല്‍ പുണ്യം കിട്ടും എന്നും നടി കടക്കാരനോട് പറഞ്ഞു.

ആ വാക്കിൽ കടക്കാരന്‍ വീണു. പൂട്ടിയ കട വീണ്ടും തുറന്ന് നടിക്ക് മധുര പലഹാരം എടുത്ത് കൊടുത്തു. എന്തായാലും ഒരു നന്ദി കൂടി റെജിനയ്ക്ക് കടക്കാരനോടുണ്ട്. താൻ ഗർഭിണിയാണെന്ന് പറഞ്ഞ കാര്യം അയാൾ ആരോടും മിണ്ടിയില്ല. അങ്ങനെയെങ്കിൽ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാർത്തയായി അത് മാറിയേനെയെന്നും നടി പറഞ്ഞു.