തമിഴിൽ നിന്നൊരു ത്രില്ലർ; അതേ കൺഗൾ ടീസർ

കബാലി, മദ്രാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ നായകനായി എത്തുന്ന സിനിമ അതേ കൺഗൾ ടീസർ പുറത്തിറങ്ങി. സിവി കുമാർ നിർമിക്കുന്ന ചിത്രം നവാഗതനായ രോഹിൻ വെങ്കടേശൻ ആണ് സംവിധാനം ചെയ്യുന്നത്.

മലയാളിനടി ശിവദ, ജനനി അയ്യർ എന്നിവരാണ് ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ നായികമാർ. ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു.

രവിവർമൻ ആണ് ഛായാഗ്രഹണം. എഡിറ്റിങ്–ലിയോ പോൾ. സംഗീതം ഗിബ്രാൻ. നവംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.