ജോർജിനൊപ്പം ‘മജ്നു’വിൽ ശംഭുവും കോയയും

പ്രേമം തെലുങ്കിൽ നാഗചൈതന്യയും കൂട്ടരും (ഇടത്)

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുകയാണ്. മജ്നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുക. നേരത്തെ ചിത്രത്തില്‍ മലരായി എത്തുന്ന ശ്രുതി ഹാസന്റെയും അനുപമയുടെയും ലുക്കുകൾ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ജോർജിന്റെ കൂട്ടുകാരായ ശംഭുവിന്റെയും കോയയുടെയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു.സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തർ ആണ് അഭിനയിക്കുന്നത്.

ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.