ഞാന്‍ കേട്ട ചീത്തവിളികളാണ് വിജയത്തിന് കാരണം: വിജയ്

പുലി സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയ് ആയിരുന്നു അവതാരകനായും വേഷമിട്ടത്. ചടങ്ങിലെത്തിയ ഓരോ അതിഥികളെയും പേരെടുത്ത് വരവേറ്റു. മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രസംഗവും ശ്രദ്ധേയമായി.

ഒരുപാട് ഉയര്‍ച്ചയും താഴ്ച്ചയും തന്‍റെ കരിയറില്‍ ഉണ്ടായിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. പരാജയങ്ങളില്‍ ഒരുപാട് ചീത്തകേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ആ ചീത്തവിളികളാണ് തന്‍റെ ജീവിതത്തിലെ വിജയത്തിന്‍റെ കാരണമെന്നും വിജയ് പറഞ്ഞു.