ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു: വിജയ്

തമിഴ് സൂപ്പര്‍താരം വിജയ്, നയന്‍താര, സമാന്ത, എന്നിവരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നികുതി അടക്കുന്നതില്‍ വിജയ് വീഴ്ചവരുത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ റെയ്ഡിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വിജയ് പറയുന്നു. വാര്‍ത്തയുടെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് വിജയ് ഇറക്കിയ പത്രക്കുറിപ്പിലാണ് റെയ്ഡിനെക്കുറിച്ച് അദ്ദേഹം പറയുന്നത്.

ഇന്ത്യയിലെ നിയമം പൂര്‍ണമായും അനുസരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് താന്‍ നയിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള തെറ്റായവാര്‍ത്ത തന്നെ വേദനിപ്പിച്ചെന്നും വിജയ് പത്രക്കുറിപ്പില്‍ പറയുന്നു.

മാത്രമല്ല അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള നികുതിയും അടച്ചുകഴിഞ്ഞെന്ന് വിജയ് പറയുന്നു. ദയവുചെയ്ത് ഇനിയും തെറ്റായവാര്‍ത്തകള്‍ ആരും പ്രചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.