തുപ്പാക്കി 2 വിൽ വിജയ് ഇല്ല ?

ഇളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് തുപ്പാക്കി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ളബില്‍ ഇടം നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയിലാണ് സംവിധായകൻ. എന്നാൽ വിജയ് ആരാധകര്‍ക്ക് ഇത് നിരാശയുടെ വാർത്തകൂടിയാണ്.

കാരണം സിനിമയുടെ രണ്ടാം ഭാഗത്തിൽ മുരുഗദോസ് നായകനായി പരിഗണിക്കുന്നത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെയാണ്. സന്തോഷ് ശിവൻ തന്നെയാണ് തുപ്പാക്കി 2വിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.