അനിമേഷന്‍ വിജയ്; പുലിയുടെ ത്രീഡി ഗെയിം

ആദ്യ ട്രെയിലറിലൂടെ തരംഗം സൃഷ്ടിച്ച പുലിയുടെ രണ്ടാത്തെ ട്രെയിലറും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇളയദളപതിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പു തന്നെയാണ് ഫാന്‍റസി ചിത്രമായ പുലിയുടെ പ്രധാന പ്രത്യേകത.

ഇപ്പോള്‍ പുലിയുടെ ത്രീഡി ഗെയിം ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നു. നേരത്തെ മുരുകദോസിന്‍റെ കത്തി സിനിമയ്ക്ക് വേണ്ടിയും ഇത്തരത്തില്‍ ഗെയിം സീരീസ് പുറത്തിറക്കിയിരുന്നു. സിനിമയെ ആധാരമാക്കി ഇന്ത്യയുടെ ആദ്യത്തെ സ്ട്രാറ്റജി ഗെയിം ആണ് പുലിയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വാള്‍പ്പയറ്റും കുതിരയോട്ടവുമൊക്കെ ഗെയിമിന്‍റെ ഭാഗമാണ്.

സിനിമ ഒക്ടോബര്‍ ഒന്നിനാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് വ്യത്യസ്ഥമായ ഗെറ്റപ്പുകളിലെത്തുന്നു. ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാസ് മസാലാ ചേരുവകളില്‍ നിന്നും മാറി ഫാന്റസി കോമഡി വിഭാഗത്തിലുള്ള ചിത്രമായിരിക്കും പുലി.