ബാഹുബലിയെ പുലി പിടിച്ചു

പുലിയുടെ ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡ്. ചെന്നൈയില്‍ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യദിനം മികച്ച സ്വീകരണമാണ് ലഭിച്ചത്. ബാഹുബലിയ്ക്ക് ലഭിച്ച കളക്ഷനെ പുലി മറികടക്കുകയും ചെയ്തു.

ചെന്നൈ ബോക്സ്ഓഫീസില്‍ പുലി നേടിയത് 2.84 കോടി രൂപയാണ്. 465 ഷോയില്‍ നിന്നുമാണ് പുലിയ്ക്ക് ഇത്രയും തുക കളക്ഷനായി ലഭിച്ചത്. 363 ഷോയില്‍ നിന്നുമായി ബാഹുബലിയുടെ തമിഴ് , തെലുങ്ക് പതിപ്പ് കളക്ട് ചെയ്തത് 1.66 കോടി രൂപയും.

തമിഴ്നാട്ടില്‍ പുലിയ്ക്ക് മികച്ച സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ 32 കോടി കളക്ഷന്‍ നേടികഴിഞ്ഞു. 116 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്.