'പുലി'യുടെ പകുതിയില്‍ ആളുകള്‍ തീയേറ്റര്‍ വിടുന്നു; വിഡിയോ

സമീപകാലത്ത് ഒരു ഇളയദളപതി ചിത്രത്തിനും ലഭിക്കാത്ത വിമര്‍ശനങ്ങളാണ് പുതിയ ചിത്രമായ പുലി ഏറ്റുവാങ്ങുന്നത്. ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താത്ത പുലി വിജയിയുടെ ആദ്യ ഫാന്‍റസി ചിത്രം കൂടിയാണ്.

പുലി സമ്മിശ്രപ്രതികരണവുമായി മുന്നേറുന്പോള്‍ ഇതാ പ്രദര്‍ശനത്തിനിടെ പ്രേക്ഷകര്‍ പ്രതിഷേധിച്ച് തീയേറ്റര്‍ വിടുന്ന വിഡിയോ പുറത്തായിരിക്കുന്നു. സിനിമ നിരാശപ്പെടുത്തിയതുകൊണ്ടാണ് ആളുകള്‍ ഇറങ്ങിപ്പോകുന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ തിയേറ്ററിന്റെ ശബ്ദസംവിധാനത്തിലെ പിഴവാണ് അതിനു കാരണമെന്ന് മറുഭാഗവും വാദിക്കുന്നു.