റെമോ ട്രെൻഡിങ്; ട്രെയിലർ സൂപ്പർഹിറ്റ്

ശിവകാർത്തികേയൻ നായകനായി എത്തുന്ന റെമോ ട്രെയിലർ യുട്യൂബിൽ തരംഗമാകുന്നു. 12 മണിക്കൂറുകൾ കൊണ്ട് പത്തുലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. യുട്യൂബ് ഇന്ത്യയിൽ ട്രെൻഡിങിൽ ഒന്നാമതാണ് റെമോ ട്രെയിലർ.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നഴ്സ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. കീർത്തി സുരേഷ് നായികയാകുന്നു. ശിവകാർത്തികേയന്റെ ഞെട്ടിക്കുന്ന മേക്ക്ഓവറാണ് ട്രെയിലറിലെ പ്രധാനആകർഷണം.

35 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് സംഗീതം നിർവഹിച്ച സിനിമയുടെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.