റെമോ ഫസ്റ്റ് ലുക്ക് മേക്കിങ്ങ് ടീസർ

ശിവകാർത്തികേയനെ നായകനാക്കി നവാഗതനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന റെമോയുടെ ഫസ്റ്റ് ലുക്ക് മേക്കിങ്ങ് ടീസർ പുറത്തു വന്നു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. രജിനിമുരുഗൻ എന്ന സൂപ്പർഹിറ്റിനു ശേഷം ശിവകാർത്തികേയൻ–കീർത്തി സുരേഷ് ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റെമോ.

ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാകും താരം എത്തുക.ആർ ഡി രാജയാണ് നിർമാണം.