ഇങ്ങനെയാണ് ശിവകാര്‍ത്തികേയന്‍ പെണ്ണായത്; വിഡിയോ കാണാം

ശിവകാര്‍ത്തികേയനും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് റെമോ. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ പെണ്‍വേഷത്തിലാണ് ശിവ എത്തുന്നത്. സുന്ദരിയായ നഴ്‌സായി ശിവകാര്‍ത്തികേയനെ മേക്കപ്പിലൂടെയും വസ്ത്രധാരണത്തിലൂടെയും മാറ്റിയെടുക്കുന്നതിന്റെ മേക്കിങ് വീഡിയോ റെമോ ടീം പുറത്തുവിട്ടു.

35 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.