കത്തിയുടെ റെക്കോർഡ് തകർത്ത് വേതാളം

ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി അജിത് നായകനായി എത്തിയ വേതാളം തമിഴകത്ത് വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിലെ പ്രമുഖതിയറ്ററായ റാം മുത്തുറാം സിനിമാസിൽ വേതാളത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ 14 ലക്ഷം രൂപയാണ്.

ഒരു തിയറ്ററിൽ നിന്ന് മാത്രം തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയും ഇതുതന്നെ. ഇളയദളപതിയുടെ കത്തിയുടെ റെക്കോർഡ് ആണ് വേതാളം പഴങ്കഥയാക്കിയത്. 13.5 ലക്ഷം രൂപയായിരുന്നു ഇതേതിയറ്ററിൽ നിന്ന് തന്നെ കത്തിയുടെ ആദ്യദിന കളക്ഷൻ.

വീരത്തിന് ശേഷം ശിവയുമായി അജിത് ഒന്നിച്ച ചിത്രത്തിന് കേരളത്തിലും ആദ്യദിനം മികച്ച വരവേൽപ്പാണ് ലഭിച്ചത്.