Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് 59; കിടിലൻ ലുക്കിൽ ഇളയദളപതി

vijay-59

അറ്റ്ലി സംവിധാനം ചെയ്യുന്ന ഇളയദളപതിയുടെ അന്‍പത്തിയൊന്‍പതാം ചിത്രത്തില്‍ വിജയ് പൊലീസ് ആകുന്നു. മോഹൻലാലിനൊപ്പം ഒരുമിച്ചെത്തിയ ജില്ലയ്ക്ക് ശേഷം വിജയ് പൊലീസ് ആയി എത്തുന്ന ചിത്രം കൂടിയാണിത്. പുലിയുടെ പരാജയത്തിൽ നിന്ന് കരകയറാൻ ഈ ചിത്രത്തിന് കഴിയുമെന്നു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും. മുരുകദോസിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം കത്തിയിലും വിജയ് ഇരട്ടവേഷത്തിലെത്തിയിരുന്നു.

സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു. കത്തി, രാജാറാണി, നാനും റൗഡി താൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസ് ആണ് വിജയ് 59ന്‍റെ ഛായാഗ്രഹണം.