മുരുകദോസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം

മുരുകദോസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്താനൊരുങ്ങി അൻപു രാജശേഖര്‍. വിജയ്‌യെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കത്തി സിനിമ അൻപു ഒരുക്കിയ താഗഭൂമി എന്ന ഹ്രസ്വചിത്രത്തിൽ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആരോപണം.

തന്റെ ചിത്രം കോപ്പയടിച്ചതാണെന്ന് ആരോപിച്ച് മുരുകദോസിനെതിരെ കത്തി സിനിമയുടെ റിലീസിങ് സമയത്ത് മദുരൈ കോടതിയിൽ ഹർജി ഫയല്‍ ചെയ്തിരുന്നു. പിന്നീട് മുരുകദോസിന് അനുകൂലമായി കേസ് വിധിക്കുകയും ചെയ്തു.

ഇപ്പോഴിതാ തനിക്ക് യാതൊരു നഷ്ടപരിഹാരവും കേസിൽ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൻപു നിരാഹാരസമരത്തിനൊരുങ്ങുന്നത്. എ ആർ മുരുകദോസിനെ അറസ്റ്റ് ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യം.