വിജയ്‌യുടെ മകന്റെ പുത്തൻ ലുക്ക്

വിജയ്‌യുടെ മകൻ സ‍ഞ്ജയ് സമൂഹമാധ്യമങ്ങളിലൊന്നും അത്ര സജീവമല്ല. വേട്ടക്കാരനിൽ വിജയ്‌യ്ക്കൊപ്പം ഡാൻസ് കളിച്ച് അഭിനയരംഗത്തെത്തിയ താരത്തെ പിന്നെ ആരാധകരും കണ്ടിട്ടില്ല.

വിജയ്‌യ്ക്കൊപ്പം സഞ്ജയ് നില്‍ക്കുന്നൊരു ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് കാനഡയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്‌യും കുടുംബവും.

വേട്ടക്കാരനിൽ നമ്മൾ കണ്ട കുട്ടി അല്ല സഞ്ജയ് ഇപ്പോൾ. അച്ഛനൊപ്പം തന്നെ ഉയരവുംവച്ച് യുവാവായി സഞ്ജയ് മാറി കഴിഞ്ഞു.