പുലിയുടെ കടിയിൽ വിജയ്ക്ക് കോടികളുടെ നഷ്ടം

ഒരു ഇളയദളപതി ചിത്രത്തിന് അടുത്തകാലത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് പുലിയ്ക്ക് നേരിടേണ്ടി വന്നത്. തമിഴ്നാട്ടിൽ വിതരണക്കാർക്ക് സിനിമമൂലം ഉണ്ടായത് 7.5 കോടിയുടെ നഷ്ടം.

വിതരണക്കാർക്ക് നേരിടേണ്ടി വന്ന വൻ നഷ്ടം നികത്താൻ ഇവർ വിജയിയെ നേരിട്ട് കാണുകയുണ്ടായി. ഈ സിനിമയുടെ നഷ്ടം അടുത്ത പ്രോജക്ടായ അറ്റ്ലീ ചിത്രത്തിലൂടെ നികത്താമെന്ന് വിജയ് ഇവർക്ക് വാക്ക് നൽകിയെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ട്.

ഇതിന് മുൻപ് വിജയിയ്ക്ക് നേരേണ്ടി വന്ന മറ്റൊരു വലിയ പരാജയം സുറ സിനിമയിലൂടെയായിരുന്നു. പുലിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.