വിജയ് ആ പ്രോജക്ട് നിരസിച്ചത് എന്തുകൊണ്ട്? ഗൗതം മേനോ‍ൻ പറയുന്നു

വിജയ്‌യെ നായകനാക്കി ഗൗതം യോഹന്‍: അദ്ധ്യായം ഒണ്ട്ര് എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രം അനൗൺസ് ചെയ്തിരുന്നു. എന്നാൽ പിന്നീട് വിജയ് ആ ചിത്രത്തിൽ നിന്നും പിന്മാറിയതിനാൽ ആ പ്രോജക്ട് ഉപേക്ഷിച്ചെന്നും വാർത്തകൾ വന്നു.

വിജയ്‌യ്ക്ക് ഈ പ്രോജക്ടിൽ താൽപര്യം ഉണ്ടായിരുന്നെന്നും ഈ സിനിമയുടെ മുഴുവൻ കഥയും വിജയ്‌യോട് പറഞ്ഞിരുന്നതായും ഗൗതം മേനോൻ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായതിനാൽ തമിഴ് പ്രേക്ഷകർ ഇതെങ്ങനെ സ്വീകരിക്കും എന്ന സംശയം വിജയ്‌യ്ക്ക് ഉണ്ടായിരുന്നെന്നും അതിനാലാണ് പ്രോജക്ട് വേണ്ടെന്നുവച്ചതെന്നും ഗൗതം േമനോൻ പറഞ്ഞു.

വിജയ്‌യുമൊത്ത് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും ഉടൻ തന്നെ സംഭവിച്ചേക്കാമെന്നും ഗൗതം മേനോൻ വ്യക്തമാക്കി. എന്നാൽ അതൊരിക്കലും യോഹന്‍: അദ്ധ്യായം ഒണ്ട്ര് എന്ന ചിത്രമാകില്ല. ഈ സിനിമയുടെ പല രംഗങ്ങളും മുമ്പിറങ്ങിയ പല ചിത്രങ്ങളിലും ഉപയോഗിച്ച് കഴിഞ്ഞെന്ന് ഗൗതം പറഞ്ഞു.