ചൈനയിലെ ആമിർ ഖാൻ ആരാധകർ; വൈറലായി ഡാൻസ് വിഡിയോ

ഇന്ത്യൻ ചിത്രങ്ങൾ ചൈനയിലും ജപ്പാനിലും തീയറ്റർ നിറഞ്ഞോടിയാണ് ചരിത്രം രചിച്ചത്. ആമിർ ഖാന്റെ ദങ്കലും എസ്എസ് രാജമൗലിയുടെ ബാഹുബലിയും അക്കൂട്ടത്തിലുള്ളതാണ്. ഈ സിനിമകൾക്ക് അവിടെ ആരാധകരും ഏറെയാണ്. ഇതേ സംബന്ധിച്ച് നിരവധി വിഡിയോകളും നമ്മൾ കണ്ടതാണ്. ഇതുപോലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചൈനയിലെ ദങ്കൽ ആരാധകർ ചിത്രത്തിലെ ഒരു പാട്ടിനൊപ്പം നൃത്തം ചവിട്ടുന്ന വി‍ഡിയോയാണിത്. ധാക്കാത് എന്ന പാട്ടിനൊപ്പമാണ് നൃത്തം. ജപ്പാനിലെ ആമിർ ഖാൻ ആരാധകരുടേതാണു വിഡിയോ. ആമിർ ഖാൻ എഫ്സി ചൈന എന്ന പേജിലാണു വിഡിയോ എത്തിയത്. ഇതുപോലെയുള്ള നിരവധി വിഡിയോകൾ ഈ പേജിലുണ്ട്. 

ദങ്കലിലെ ഏറ്റവും ആവേശകരമായ കുറേ രംഗങ്ങളുള്ളതാണ് ഈ പാട്ട്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ഈണമിട്ട് റഫ്താർ ആണ് പാടിയത്.