ആമിറിന്റെയും കത്രീനയുടെയും തകർപ്പൻ ഡാൻസ്: വിഡിയോ പുറത്ത്

തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍ എന്ന പുതിയ സിനിമയിലെ ആമിർ ഖാന്റെയും കത്രീന കൈഫിന്റെയും ഡാൻസ് വിഡിയോ പുറത്തായി. ചിത്രത്തിലെ പാട്ടിനായി ഇരുവരും നൃത്തസംഘത്തോടൊപ്പം പരിശീലിക്കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഗംഭീര സ്റ്റെപ്പുകളുള്ള 30 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 

ജോധ്പൂരിലാണ് തഗ്സ് ഒാഫ് ഹിന്ദുസ്ഥാനിന്റെ ഷൂട്ടിങ് നടക്കുന്നത്. അമിതാബ് ബച്ചനും ആമിറിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവിടെ വച്ചാണ് ബച്ചന് ദേഹാസ്വാസഥ്യം ഉണ്ടായത്. ദങ്കലിലെ നായിക ഫാത്തിമ സന ഷെയ്ഖും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ‍്യൂള്‍ തായ്‌ലാന്‍ഡില്‍ പൂര്‍ത്തിയായിരുന്നു.