ഗ്ലാമറസ്സായി തമന്നയുടെ പുതിയ ഗാനം: വിഡിയോ

തെന്നിന്ത്യയിലെ തിളങ്ങും നടിയായ തമന്ന ഭാട്യ നായികയാകുന്ന ‘നാ നുവ്വെ’ എന്ന ചിത്രത്തിലെ ‘നിജമാ മനസ്സ്’ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. നായകനായ നന്ദമുറി കല്യാൺ റാമിനൊപ്പം ഗ്ലാമറസ്സായാണ് തമന്ന ഗാനരംഗത്തിൽ എത്തുന്നത്.

മലയാളിയായ പ്രശസ്ത സംഗീതജ്ഞൻ ശരത്താണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാമാണ് വരികൾ രചിച്ചിരിക്കുന്നത്. യാസിൻ നിസാറും മാനസിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പി.സി. ശ്രീറാമാണ്.