Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സനംരേ'ക്ക് ശേഷം ഇതാ മനോഹര പ്രണയഗാനം

genius

പുതുമുഖതാരം ഉത്കാർഷ് ശർമ നായകനാകുന്ന 'ജീനിയസി'ലെ ഗാനമെത്തി. 2018ലെ ഏറ്റവും മനോഹരമായ പ്രണയഗാനം എന്ന അവകാശവാദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. അർജിത് സിങാണ് ആലാപനം. ഹിമേഷ് രഷ്മിയയാണ് ഗാനത്തിന്റെ സംഗീതം. കുമാറിന്റെതാണ് വരികൾ. 

അർജിത് സിങിന്റെ സ്വരമാധുരിയെ പ്രശംസിക്കുകയാണ് ആരാധകർ. ഗാനം യുട്യൂബിലെത്തി മണിക്കൂറുകൾക്കം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'സനംരേ'... എന്ന ഗാനത്തിന് ശേഷം അർജിത്തിന്റെ ഏറ്റവും മനോഹരായ ഗാനമാണ് 'തേരാ ഫിതൂർ' എന്നാണ് പലരുടെയും അഭിപ്രായം

ഇഷിത ശർമയാണ് ചിത്രത്തിലെ നായിക. അനിൽ ശർമയാണ് സംവിധാനം. ആഗസ്റ്റ് 24ന് 'ജീനിയസ്' തീയറ്ററുകളിലെത്തും.