Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വാ വാ കാമാ', ഐറ്റം ഡാൻസുമായി കസ്തൂരി

kasturi

ഐറ്റം ഡാൻസുമായി വീണ്ടും കസ്തൂരി. തമിഴ് പടം 2.0വിലെ 'വാ വാ കാമാ'എന്ന ഗാനത്തിലാണ് കസ്തൂരി എത്തുന്നത്. ചിത്രത്തിന്റെ ടീസറിൽ തന്നെ കസ്തൂരിയുടെ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. സാരിയിൽ ഗ്ലാമറായാണ് കസ്തൂരിയുടെ വരവ്. ഒരു പൊലീസ് സ്റ്റേഷനകത്താണ് ഡാൻസ്. ഉജ്ജയിനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എൻ കണ്ണന്റെതാണ് സംഗീതം. 

ഒരു ഉത്തരവാദിത്തമുള്ള അമ്മയാണെന്നു പറയുന്ന കസ്തൂരിക്ക് ചേർന്നതാണോ ഈ ഐറ്റം ഡാൻസ് എന്നാണ് പലരുടെയും ചോദ്യം. എന്നാൽ, ഇതൊരു പരമ്പരാഗതമായ തമിഴരുടെ മാനസികാവസ്ഥയാണെന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം. ഐറ്റം ഡാൻസ് മാതൃത്വത്തിനോ വിശുദ്ധിക്കോ എതിരല്ല. ഒരു സ്ത്രീ സെക്സിയായി എത്തുമ്പോൾ മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നത്. ഒരു പുരുഷൻ മദ്യപിക്കുന്ന സീനിൽ അഭിനയിച്ചാലോ, സെക്സി ഗാനങ്ങൾക്ക് ചുവടുവച്ചാലോ ഇത്തരം ചോദ്യങ്ങൾ ആരും ഉന്നയിക്കാത്തതെന്തു കൊണ്ടാണെന്നും കസ്തൂരി ചോദിച്ചു. 

സി എസ് അമുതനാണ് ചിത്രത്തിന്റെ സംവിധാനം. ശിവ, ഐശ്വര്യ മേനോൻ, സതീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.