Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു സ്ഥിരം തമാശ; ദീപ്തി സതിയുടെ തകർപ്പൻ ഡാൻസ്

deepthysathi

'നീന' എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസിൽ ഇടംനേടിയ താരമാണ് ദീപ്തി സതി. ഇപ്പോഴിതാ തകർപ്പൻ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. 'നവാബ് സാദേ'യിലെ 'തേരെ നാല് നച്നാ' എന്ന ഗാനത്തിനാണു താരത്തിന്റെ നൃത്തം. ഇത്രയും ക്ഷമയും കഴിവുമുള്ള ഒരു ഡാൻസർക്കും ടീമിനും ഒപ്പമുള്ള നൃത്തം എന്നു പറഞ്ഞാണ് ദീപ്തി സതി ഡാൻസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതു സ്ഥിരം നടക്കുന്ന തമാശയാണെന്നും താരം കുറിച്ചു. 

സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. ആതിയ ഷെട്ടിയുടെ തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് ഗാനം ചിത്രത്തിലെത്തിയത്. അതിനോടൊപ്പം നിൽക്കുന്ന ചുവടുകളുമായാണ് ദീപ്തി എത്തുന്നത്. ഗാനത്തിലെ ഏതാനും വരികൾക്കു മാത്രമാണ് ദീപ്തിയുടെ ചുവടുവെപ്പ്. മുഴുവൻ വിഡിയോ പോസ്റ്റ് ചെയ്യൂ എന്നതരത്തിലാണ് നൃത്തത്തിനു വരുന്ന കമന്റുകൾ. 

ബാദ്ഷാ, സുനന്ദ ശർമ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളും സംഗീതവും ബാദ്ഷായുടെ തന്നെയാണ്.