Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവടുവച്ച് കജോൾ: എന്നും പ്രിയം ആ പ്രണയഗാനം

kajolsong

രാഘവ്‍ ജുയാലിനൊപ്പം ‘ദിൽവാലെ’യിലെ പ്രണയഗാനത്തിനു ചുവടു വച്ച് കജോൾ. സംഗീത റിയാലിറ്റി ഷോ ആയ ‘ദിൽ ഹെ ഹിന്ദുസ്ഥാനി’യുടെ വേദിയിലായിരുന്നു കജോളിന്റെ പ്രകടനം. ദിൽവാലെയിലെ ‘ഗേരുവാ’ എന്ന റൊമാന്റിക് ഗാനത്തിനായിരുന്നു രാഘവ് ജുയാലിനൊപ്പം കജോൾ ചുവടുവച്ചത്. തനിക്കു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ‘ഗേരുവാ’ എന്നും കജോൾ പറഞ്ഞു. ‌

ഷോയിൽ അതിഥിയായി എത്തിയ കജോൾ രാഘവിന്റെ ആവശ്യ പ്രകാരം വേദിയിലെത്തി ഈ ഗാനത്തിനു ചുവടുവെക്കുകയായിരുന്നു. സിനിമയിലേതു പോലെ തന്നെയായിരുന്നു കജോളിന്റെ വേദിയിലെയും പ്രകടനം. 

1995 ൽ റീലീസായ ഷാരൂഖ് ഖാൻ- കജോൾ ഹിറ്റ് ‘ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കെ’ യുടെ ഓർമയുമായാണ് 2015 ൽ ദിൽവാലേ പുറത്തിറങ്ങിയത്. ഷാരൂഖും കജോളും തന്നെയാണ് ഇതിലും പ്രധാന വേഷത്തിലെത്തിയത്. അരിജിത് സിങ്ങും അന്തര മിത്രയും ചേർന്നാണ് ഗാനം ആലപിച്ചത്. പ്രീതം ചക്രവർത്തിയുടേതാണ് സംഗീതം. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ.