Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വേറെ ലെവൽ! മക്കൾ സെൽവനും നയൻസും ഒന്നിച്ചാൽ

vijaysethuopathinayanthara

ആരാധകർ ഏറെ കാത്തിരുന്ന 'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. വിജയ് സേതുപതിയും നയൻതാരയും ഒരുമിച്ച് എത്തുന്ന 'നീയും നാനും അൻപേ' എന്ന് തുടങ്ങുന്ന ഗാനമാണു യുട്യൂബിലെത്തിയത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ഗാനം 'വേറെ ലെവൽ' ആണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. 

വിജയ് സേതുപതി അതിഥിതാരമായാണു ചിത്രത്തിലെത്തുന്നതെങ്കിലും ആരാധകർക്ക് ആഘോഷിക്കാനുള്ള മുഹൂർത്തങ്ങൾ ഗാനരംഗത്തിലുണ്ട്. വിജയ് സേതുപതി–നയൻതാര ജോഡി സൂപ്പറാണെന്ന് ആരാധകരും ശരിവയ്ക്കുന്നു. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രമാണ് 'ഇമൈക്ക നൊടികൾ'. 

ഹിപ്ഹോപ് തമിഴനാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ. രഘു ദീക്ഷിത്, സത്യപ്രകാശ്, ജിതിൻ രാജ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്നു. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരക്കൊപ്പം അഥർവ, അനുരാഗ് കശ്യപ്, രാശി ഖന്ന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം നാളെ പ്രദർശനത്തിനെത്തും.