Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിത്തിമിർത്ത് സമാന്ത; കാത്തിരുന്ന ഗാനം എത്തി

u-turn-2

സമാന്ത അക്കിനേനി പ്രധാന വേഷത്തിലെത്തുന്ന  യു ടേണിലെ ടൈറ്റിൽ സോങ് എത്തി. അനിരുദ്ധ് രവിചന്ദർ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'നിങ്ങൾ തിരഞ്ഞെടുക്കുന്നതു പോലെയാണ് ഈ ഗാനം' എന്ന കുറിപ്പോടെയാണു ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. 

ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായാണ് ഈ ഗാനം എത്തുന്നത്. സമാന്തയുടെ തകര്‍പ്പൻ ഡാൻസ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. 'സമാന്തയുടെ പ്രകടനം, അനിരുദ്ധിന്റെ ആലാപനം, യശ്വന്തിന്റെ കൊറിയോഗ്രഫി എല്ലാം ചേർന്നപ്പോൾ മികച്ച ഗാനം' എന്നാണു പലരുടെയും കമന്റുകൾ. 

2016ൽ പുറത്തിറങ്ങിയ കന്നട ചിത്രം യുടേണിന്റെ റിമെയ്ക്കാണു പുതിയ ചിത്രം. തമിഴിലും തെലുങ്കിലും ചിത്രം എത്തുന്നുണ്ട്. മിസ്റ്ററി ത്രില്ലറായാണു ചിത്രം എത്തുന്നത്. പവൻകുമാറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.