Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ രൂപത്തിൽ കളംമാറ്റി ചവിട്ടി ആൻഡ്രിയ; ഇത്തവണ സിനിമയല്ല

img-794

പ്രശസ്ത നടി ആൻഡ്രിയ ജെർമിയയുടെ മ്യൂസിക് വിഡിയോ തരംഗമാകുന്നു. 'ഹോണസ്റ്റ്ലി' എന്ന മ്യൂസിക് വി‍ഡിയോയുമായാണ് ആൻഡ്രിയ എത്തുന്നത്. ഗാനം ആലപിക്കുന്നതും അഭിനയിക്കുന്നതും ആൻഡ്രിയ തന്നെയാണ്.

ചലച്ചിത്ര താരം എന്നതില്‍ ഉപരിയായി മികച്ച ഗായിക കൂടിയാണ് ആൻഡ്രിയ. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ നിരവധിപേർ ആൽബം കണ്ടു. തമിഴിൽ യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് എന്നീ സംഗീതജ്ഞർക്കൊപ്പം ആൻഡ്രിയ പ്രവർത്തിച്ചിട്ടുണ്ട്.

img-589

ഗാനം എഴുതിയിരിക്കുന്നതും ആൻഡ്രിയ തന്നെയാണ്. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ മ്യൂസിക് വിഡിയോക്ക് ലഭിക്കുന്നത്. 'ആൻഡ്രിയയുടെ ശബ്ദം അതിമനോഹരം' എന്നാണു ഗാനത്തിനു പലരുടെയും കമന്റുകൾ.