ഹോട്ട് ലുക്കിൽ കത്രീന; കണ്ടത് ഒരുകോടി പേർ; ഗാനത്തിനു വൻവരവേ‍ൽപ്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് സീറോ. ചിത്രത്തിലെ പുതിയ ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്പാണു ലഭിക്കുന്നത്. കത്രീനയുടെ ഐറ്റം ഡാൻസാണ് 'ഹസൻ പർച്ചം' എന്ന ഗാനത്തിന്റെ ഹൈലൈറ്റ്.‌

ഭൂമി ത്രിവേദിയും രാജകുമാരിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിലിന്റെ വരികൾക്കു  അജയ്-അതുലിന്റെ സംഗീതം. കത്രീന കെയ്ഫും അനുഷ്ക ശർമയുമാണ് ചിത്രത്തിലെ നായികമാർ. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടത് ഒന്നേകാൽ കോടിയോളം പേർ. കത്രീനയുടെ ഐറ്റം ഡാൻസിനെ പ്രശംസിക്കുന്നവരാണ് ഏറെയും. ചിത്രത്തിലെ മേരേ നാം തൂ, ഇസാഖ് ബാസി എന്നീഗാനങ്ങളും നേരത്തെ പുറത്തു വന്നിരുന്നു.

നേരത്തെ ഈ ഗാനത്തെ പറ്റി വിവരിച്ച് കത്രീന കെയ്ഫിന്റെ ചിത്രം ഷാരുഖ് ഖാൻ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 'ഹസൻ പർച്ചം എന്ന ഗാനത്തിന്റെ അർഥമെന്താണെന്നു ചിലർ ചോദിച്ചിരുന്നു. ഒരു വ്യക്തിയുടെ സൗന്ദര്യത്തെ അൽപം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഗാനമാണ് ഇത്. അതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം'.- ഷാരുഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഷാരൂഖ് ഖാൻ കുള്ളനായി എത്തുന്നു എന്നതാണു ചിത്രത്തിന്റെ പ്രത്യേകത. താരത്തിന്റെ മേക്ക് ഓവർ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 21 ന് തീയറ്ററുകളിലെത്തും.