സ്നേഹത്തിന്റെ ഈണങ്ങളുമായി ബിജിബാൽ

ബിജു മേനോൻ നായകനാകുന്ന 'രക്ഷാധികാരി ബൈജു(ഒപ്പ്)' എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. ഒരു കവിത കേട്ടിരിക്കുന്ന അനുഭൂതി പകരുന്ന നല്ല കുറേ ഓർമകളിലേക്ക് കൈപിടിക്കുന്നതാണ് സിനിമയിലെ എല്ലാ ഈണങ്ങളും. അറബിക്കഥ എന്ന തന്റെ ചിത്രത്തിൽ ബിജിബാൽ ഈണമിട്ട പാട്ടുകൾ കേട്ടിരുന്ന അതേ അനുഭൂതി തരുന്ന ഗാനങ്ങൾ. 

ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികളെല്ലാം കുറിച്ചത് ഹരിനാരായണനാണ്. പി.ജയചന്ദ്രന്‍, അരുണ്‍ ആലാട്ട്, ബിജിബാൽ, രാകേഷ് ബ്രഹ്മാനന്ദൻ, ഭാവന, അനുരാധ ശ്രീറാം, സുധീപ് കുമാർ, ഡോ.ഭവ്യലക്ഷ്മി, ചിത്ര അരുൺ, അനഖ സദൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. 

അജു വര്‍ഗീസ് ആണു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. അലക്സാണ്ടർ മാത്യുവും സതീഷ് കൊല്ലവുമാണ് ചിത്രം നിർമിക്കുന്നത്.