സണ്ണിയുടെ കൊച്ചി യാത്ര: 2014 ലെ പാട്ട് ഇപ്പോൾ ൈവറല്‍

സണ്ണി ലിയോൺ കൊച്ചിയിൽ വന്നു പോയതിനു പിന്നാലെ എന്തൊക്കെ കാര്യങ്ങളാണ് നടന്നത്. എന്തുമാത്രം ലേഖനങ്ങളും ചിത്രങ്ങളും ഫോട്ടോകളുമാണ് അവരെ ചുറ്റിപ്പറ്റിയെത്തിയത്. എന്തിന് 2014ൽ പുറത്തിറങ്ങിയ അവർ അഭിനയിച്ച ഒരു പാട്ടിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പോലുമുണ്ട്. ബേബി ഡോൾ എന്ന പ്രശസ്ത ഗാനത്തിന്റെ മലയാളം വേർഷന്‍ ആണിത്. രാഗിണി എംഎംഎസ് ടുവിലെ പാട്ടാണിത്. 

മിന്നാമിനുങ്ങ് പോലെൻ കൺകൾ...എന്നു തുടങ്ങുന്ന പാട്ടാണിത്. ടി സീരീല് ആണു ഈ ഗാനം പുറത്തിറക്കിയത്. കൊച്ചിയിലെത്തിയ സണ്ണിയെ കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ എഴുതിയതും ചിത്രങ്ങൾ പങ്കുവച്ചതും ഈ പാട്ടിനോടൊപ്പമാണ്.