Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ് ഡാ പാട്ടുകാരൻ സംവിധായകനാകുന്നു!

arun-raja-kamaraj

നെരുപ്പ് ഡാ എന്ന പാട്ടിലൂടെ തമിഴകം കീഴടക്കിയ അരുൺരാജ കാമരാജ് സംവിധായകനാകുന്നു. "സിനിമയിൽ സംവിധായകനാകണമെന്നായിരുന്നു എക്കാലത്തേയും ആഗ്രഹം. ഒട്ടേറെ ഷോർട്ട് ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. വെട്ടൈ മന്നൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു ചിത്രം ചെയ്യാൻ ഇപ്പോളാണു ആത്മവിശ്വാസമായത് ’ അരുൺ പറയുന്നു.

വനിതാ ക്രിക്കറ്റ് പ്രമേയമാക്കി കൊണ്ടുള്ള ചിത്രമാണു അരുൺ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.വനിതാ ക്രിക്കറ്റ് ലോകകപ്പിനു മുൻപു തന്നെ എഴുതി തീർത്ത സ്ക്രിപ്പ്റ്റാണിത്.സ്വന്തം ഇഷ്ടങ്ങളെ പിന്തുടരുന്നവരെ കുറിച്ചുള്ള കഥയാണ് എന്റെ സിനിമ.ആഗ്രഹങ്ങൾ സാധിക്കാൻ കുടുംബത്തിന്റെ പിന്തുണ എത്രമാത്രം ആവശ്യമാണെന്നും സിനിമ പറയുന്നു. അച്ഛൻ മകൾ ബന്ധമാണു 

പ്രമേയമാക്കുന്നത്.ചിത്രത്തിലഭിനയിക്കാൻ താരങ്ങളെയും സഹതാരങ്ങളെയും തേടിക്കൊണ്ടിരിക്കയാണ്.ക്രിക്കറ്റും അഭിനയവും ഒരു പോലെ വഴങ്ങുന്നവരെയാണു ആവശ്യം.