Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ്ഡാ പാട്ടുകാരന്റെ കലിപ്പ് മലയാളം പാട്ട്

arunraja-kamaraj

ഉള്ളംതുറന്ന് അരുൺരാജ കാമരാണ് പാടുകയാണ്. കലിപ്പ് കട്ട കലിപ്പ്....ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ഗാനം കേൾവിക്കാരിലേക്കെത്തി. വരികളും ഈണവും ആലാപനവും ത്രസിപ്പിക്കുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന വിപ്ലവാത്മകമായ പേരു പോലുള്ള പാട്ട്.

രജനീകാന്ത് ചിത്രം കബാലിയിലെ നെരുപ്പ്ഡാ എന്ന പാട്ടിലൂടെ പ്രശസ്തനായ ഗായകൻ അരുൺരാജ കാമരാജ് ആലപിക്കുന്ന ആദ്യ മലയാളം ഗാനം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആണിത്. മണികണ്ഠനാണ് ഈണമിട്ടത്. ടോം എമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസും രൂപേഷ് പീതാംബരനുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാന എന്ന സിനിമയുടെ സംവിധായകനായ ജൂഡ് ആന്റണിയുടേതാണു തിരക്കഥ. 

Your Rating: